മല്ലപ്പള്ളി : കോട്ടാങ്ങലിൽ തൻ്റെ കാറിൽ (ഫോഡ് ഐക്കൺ ) 500 ml ൻ്റെ 42 കുപ്പി IMFL (21 ലിറ്റർ) സൂക്ഷിച്ച് വിൽപ്പന നടത്തിയ കുറ്റത്തിന്
മല്ലപ്പള്ളി എക്സൈസ് റേഞ്ച് പാർട്ടി ഇന്നലെ കൊട്ടാങ്ങൽ കുളത്തൂർ മൂഴി പാലത്തിന് സമീപം വെച്ച് കൊട്ടാങ്ങൽ ദേശത്തു ഒരിക്കൻപാര വീട്ടിൽ ഒ. എസ്. മാധവൻ മകൻ ബിനു ഒ. എം (49വയസ്സ് ) എന്നയാളിനെ പ്രതിയാക്കി ഒരു
അബ്കാരി കേസ് എടുത്തു.
റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഡി. ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർമാരായ KM ഷിഹാബുദീൻ, PN സുനിൽകുമാർ, WCEO മാരായ ഗീതു S , ജിജി ബാബു CEO മാരായ പ്രമോദ് ജോൺ, ഷിജു V, ജ്യോതിഷ് P, രാഹുൽസാഗർ, പ്രവീൺ മോഹൻ ഡ്രൈവർ രാമചന്ദ്രമാരാർ എന്നിവർ പങ്കെടുത്തു. ലോക്ക് ഡൗൺ കാലം മുതലേ കോട്ടാങ്കൽപ്രദേശത്ത് ആഡംബര കാറിൽ വൻതോതിൽ അനധികൃത മദ്യവിൽപ്പന നടത്തി വരികയായിരുന്നു ഇയാൾ.ഏറെ നാൾ നീണ്ട രഹസ്യ നിരീക്ഷണങ്ങൾക്കൊടുവിലാണ് ഇയാൾ വലയിൽ വീണത്.