⬛⬛⬛⬛⬛⬛⬛⬛⬛⬛⬛
ലേഖകൻ : ജോവാൻ മധുമല
*ഓർമ്മയായത് നാടിനെ ആദ്യം പാദരക്ഷ ധരിപ്പിക്കാൻ പഠിപ്പിച്ച ചേട്ടൻ ....
എൻ്റെ ചെറുപ്പത്തിൽ പാമ്പാടിയിലെ ആദ്യ ചെരുപ്പുകട| ജോയിച്ചേട്ടൻ്റെ ആണ്
അഛൻ്റ ഹെർക്കുലീസ് സൈക്കിളിന് പുറകിൽ ഇരുന്ന് പാമ്പാടിക്ക് പോകുന്ന കാലം ...
വൈകുന്നേരങ്ങളിൽ ആകും ഈ യാത്ര ഈ സമയം നമ്മുടെ മാതാ തീയേറ്ററിൽ സിനിമ ഓടുന്ന ശബ്ദം പാമ്പാടി ടൗണിൽ നിന്നാൽ കേൾക്കാം ... സൈക്കിൾ നേരേ വെള്ളക്കോട്ട് കടയുടെ മുമ്പിൽ '' പാർക്ക് " ചെയ്യും ഈ സമയം അച്ഛൻ സുഹൃത്തായ തോംസൺ സ്റ്റുഡിയോയിൽ ഒന്ന് കയറി കുശലം പറയും ( അന്ന് സ്റ്റുഡിയോ ഷെറിച്ചേട്ടൻ്റ അച്ചൻ നടത്തുന്നു സ്റ്റുഡിയോ പങ്ങട - റോഡിൽ ആണ് ) ഈ സമയം ജോയി ചേട്ടൻ നല്ലൊരു പുഞ്ചിരിയോടെ ചെരുപ്പുകൾ എടുത്ത് കാട്ടിത്തരും നല്ലത് ഒരെണ്ണം വാങ്ങും ഈ കാലഘട്ടങ്ങളിൽ പാരഗൺ ചപ്പൽ ആണ് താരം അത് വാങ്ങാൻ പ്രത്യേക ഒരു കാരണം ഉണ്ട് അതിൻ്റെ കവറിന് ഉൾവശത്ത് പാമ്പും കോണീം എന്ന കളിയുടെ ബോർഡ് ഉണ്ട് ഇതൊക്കെ വാങ്ങി വീണ്ടും വീട്ടിലേയ്ക്ക് ....
വിടവാങ്ങിയത് ... ഒരു കാലഘട്ടത്തിൻ്റെ ... കഷ്ടപ്പാടുകളുടെ ... ചരിത്രമാണ്
ഇപ്പോൾ ഷൈബിയും ...മകനും ആയി 3 ആം തലമുറയിലേയ്ക്ക് ആ ചെറിയ ബിസനസ് വളർന്നു പാമ്പാടിക്കൊപ്പം
ആദരാഞ്ജലികൾ .....