കൊച്ചി: ചലച്ചിത്രതാരം ദിലീപിന്റെ മകളുടെ പരാതിയിൽ ചില ഓൺലൈൻ വാർത്താ മാധ്യമങ്ങൾക്കെതിരെ ആലുവ പൊലീസ് കേസെടുത്തു.
ഓൺലൈൻ വാർത്താ മാധ്യമങ്ങളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയും തന്നെയും അച്ഛനെയും അപകീർത്തിപ്പെടുത്തി എന്നാണ് നടൻ ദിലീപിന്റെ മകൾ മീനാക്ഷി പരാതിയിൽ പറയുന്നത്. തുടർന്ന് കോടതിയുടെ അനുമതിയോടെയാണ് ഓൺലൈൻ പോർട്ടലുകൾക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.
ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലാണ് മീനാക്ഷി പരാതി നൽകിയത്.. അച്ഛനൊപ്പമുള്ള ജീവിതം മതിയായെന്നും അച്ഛന്റെ യഥാർഥ സ്വഭാവം തിരിച്ചറിഞ്ഞ മീനാക്ഷി അമ്മ മഞ്‌ജുവിന്റെ അടുത്തേക്ക് പോവുകയാണെന്നും മറ്റുമുള്ള തലക്കെട്ടുകളോടെയാണ് ചില ഓൺലൈൻ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇത് വ്യാപകമായി പ്രചരിക്കുകയും ഷെയർ ചെയ്യപ്പെടുകയും ചെയ്തിരുന്നു.
മലയാളത്തിലെ വിവിധ ഓൺലൈൻ പോർട്ടലുകൾക്കും അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്.