പി എസ് സിക്കെതിരെ എൻഎസ്എസ്




ചങ്ങനാശേരി: പി.എസ്.സി യുടേത് മുന്നോക്ക സംവരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് എൻഎസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ.

കെ എ എസ് അടക്കമുള്ള നിരവധി സെക്ഷനുകളിൽ മുന്നോക്ക സംവരണം ഒഴിവാക്കാനുള്ള അസൂത്രിത നടപടിയാണിത്. സംവരണം നടപ്പാക്കി എന്ന് മേനി നടിച്ച് തന്ത്രപൂർവം മുന്നോക്ക വിഭാഗക്കാരെ കബളിപ്പിക്കുകയാണ്.
ദൈവം കനിഞ്ഞാലും പൂജാരി കനിയില്ലെന്ന നിലപാടാണ് പി എസ് സി യുടേതെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
أحدث أقدم