ഇഞ്ചോടിഞ്ച് മത്സരം നടക്കുന്ന പെൻസിൽവേനിയയിലും ജോർജിയയിലും അപ്രതീക്ഷിത മുന്നേറ്റമാണ് ബൈഡന് ഉണ്ടായിരിക്കുന്നത്.
പെൻസിൽവേനിയയിൽ 5587 വോട്ടിന്റെ ലീഡാണ് ഇപ്പോൾ ബൈഡനുളളത്. 20 ഇലക്ട്രൽ വോട്ടുകളാണ് പെൻസിൽവേനിയയിൽ ഉളളത്. 2016-ൽ ട്രംപ് വിജയിച്ച സംസ്ഥാനമാണ് പെൻസിൽവേനിയ.
ഇവിടെ വിജയം നേടാനായാൽ മറ്റുമൂന്ന് സംസ്ഥാനങ്ങളിലെ ഫലം വരുന്നതിന് മുമ്പുതന്നെ 270 ഇലക്ട്രൽ വോട്ടുകൾ ബൈഡന് കരസ്ഥമാക്കാൻ സാധിക്കും.
ജോർജിയ, നോർത്ത് കരോലിന, പെൻസിൽവാനിയ, നെവാഡ എന്നീ നാലുസംസ്ഥാനങ്ങളുടെ ഫലമാണ് പുറത്തുവരാനുളളത്.