ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന പൂജകൾക്കുശേഷമാണ് തറക്കല്ലിട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
2022 ൽ നിർമ്മാണം പൂർത്തിയാക്കി സ്വാതന്ത്ര്യത്തിൻ്റെ എഴുപത്തിയഞ്ചാം വർഷത്തിൽ സമ്മേളനം നടത്താനാണ് ആണ് ഉദ്ദേശിക്കുന്നത്.ഇന്ത്യക്കായി ഇന്ത്യക്കാർ തന്നെ പാർലമെൻറ് പണിയുന്നു എന്നാണ് പ്രധാനമന്ത്രി ശിലാസ്ഥാപന ചടങ്ങിന് ശേഷം അഭിപ്രായപ്പെട്ടത്. കോൺഗ്രസ് നേതാക്കൾ ചടങ്ങിൽ നിന്ന് വിട്ടുനിന്നു.
64,500 ചതുരശ്രമീറ്റർ വിസ്തീർണമുള്ള കെട്ടിടം 971 കോടി രൂപ ചെലവിലാണ് നിർമിക്കുന്നത്.