ഭാര്യാപിതാവിനെ കുത്തിക്കൊലപ്പെടുത്തിയ മരുമകൻ പിടിയിലായി .






തൃശ്ശൂരില്‍ കുടുംബവഴക്കിനൊടുവില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് കൊല്ലപ്പെട്ടത്. മരുമകന്‍ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്നലെ രാത്രിയാണ് സംഭവം.

ഇരുവരും തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഘട്ടനത്തില്‍ വിനുവിനും പരിക്കേറ്റിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. 

Previous Post Next Post