തിരുവനന്തപൂരം. തനിക്കെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച അഴിമതി ആരോപണങ്ങൾ വസ്തുതാപരമായി ശരിയല്ലെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ.
നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല.
സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിമർശനത്തിനും സ്ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതിൽ ഒരു അസഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
ചെന്നിത്തലയ്ക്കും, സുരേന്ദ്രനും എതിരെ നിയമ നടപടികൾ സ്വീകരിക്കുന്ന കാര്യം ആലോചിക്കേണ്ടി വരുമെന്നും സ്പീക്കർ പറഞ്ഞു.