മിനിബസും മണൽ ലോറിയും കൂട്ടിയിടിച്ച് 12 മരണം






ബെംഗളൂരു: വിനോദയാത്രാ സംഘം സഞ്ചരിച്ച മിനിബസും മണൽ ലോറിയും  കൂട്ടിയിടിച്ച്  12 പേരും ഡ്രൈവറും മരിച്ചു. 5 പേർക്കു ഗുരുതര പരിക്കേറ്റു. മിനി ബസിലേക്ക് ലോറി ഇടിച്ചു കയറുകയായിരുന്നു.

ദാവനഗെരെ സെന്റ് പോൾസ് കോൺവെന്റ് സ്കൂളിലെ 16 പൂർവ വിദ്യാർഥിനികളാണു ഗോവയിലേക്കുള്ള യാത്രയിൽ അപകടത്തിൽപ്പെട്ടത്. മരിച്ചവരിൽ 4 പേർ ഡോക്ടർമാരാണ്. മറ്റുള്ളവരും മെഡിക്കൽ രംഗത്തു പ്രവർത്തിക്കുന്നവർ. എല്ലാവരും 40 ന് അടുത്ത് പ്രായക്കാരും അയൽവാസികളുമാണ്.



أحدث أقدم