സംസ്ഥാന ബഡ്ജറ്റിൽ മാജിക് കലാസമതികളെയും മാജിക്ക് കലാകാരൻമാരെയും തഴഞ്ഞതായി ആക്ഷേപം



കോട്ടയം : കേരളത്തിലെ മാജിക്ക് കലാകാരൻന്മാരെ ബഡ്ജറ്റിൽ തഴഞ്ഞതായി മാജിക് കലാകാരൻമാർ 
.. ഈ തവണ ബഡ്ജറ്റിൽ 
അമച്വർ നാടകത്തിന് 3 കോടി രുപയും പ്രൊഫഷണൽ നാടകത്തിന് 2 കോടി രൂപയും വകയിരുത്തിയപ്പോൾ   കേരളത്തിലെ മാജിക് രംഗത്തെ  പ്രൊഫഷണൽ , അമച്വർ രംഗത്തെ കലാകാരൻമാർക്കായി നയാ പൈസ പോലും നീക്കിവച്ചിട്ടില്ല , ഒപ്പം അവരെ  പൂർണ്ണമായി ഒഴിവാക്കിയെന്നാണ് മാജിക് കലാകാരൻമാരുടെ ആരോപണം .

ഇതിനെതിരെ ഇപ്പോൾ തന്നെ  കേരളത്തിലെ പ്രമുഖ മാജിക് സംഘടനകൾ  വിവിധ മേഖലകളിൽ പ്രതികരിക്കുവാൻ തുടങ്ങി  ഇക്കാര്യം ഗവൺമെൻ്റ് ശ്രദ്ധയിൽപ്പെടുത്തുവാൻ ഒരു വിഭാഗം സംഘടനാ നേതാക്കൾ ശ്രമം തുടങ്ങിയതായും അറിയുന്നു
أحدث أقدم