ബിഎംഎസ് (കെഎസ്‌ടി എംപ്ലോയിസ് സംഘ്‌) ഇനി അംഗീകൃത യൂണിയൻ, നഷ്ടം സിഐടിയുവിന്




തിരുവനന്തപുരം : കേരള ചരിത്രത്തിലാദ്യമായി കെഎസ്ആർടിസി തൊഴിലാളികൾക്കിടയിൽ നടന്ന ഹിതപരിശോധനയിൽ നേട്ടം കുറിച്ച് ബിഎംഎസ്. നിലവിൽ സിഐടിയു, തെ എൻ ടി യു സി യൂണിയനുകൾക്കാണ് അംഗീകാരമുള്ളത്.

ബിഎംഎസ് നേതൃത്വം കൊടുക്കുന്ന കെഎസ്‌ടി എംപ്ലോയിസ് സംഘ്, കെഎസ്ആർടിസിയിലെ മൂന്ന് അംഗീകൃത യൂണിയനുകളിൽ ഒന്നായി തിരഞ്ഞെടുക്കപ്പെട്ടു.

 കഴിഞ്ഞ തവണ 8.30 % വോട്ടു മാത്രം ഉണ്ടായിരുന്ന ബിഎംഎസ് ഇപ്പോൾ 18.21 % ആയി ഉയർത്തി. സിഐടിയു നേതൃത്വം കൊടുക്കുന്ന കെഎസ്ആർടിഇഎക്ക് കഴിഞ്ഞ തവണത്തേക്കാൾ 14 ശതമാനം കുറഞ്ഞ് 35.24 % വോട്ട് ലഭിച്ചു. ഐഎൻടിയുസിയുടെ ടിഡിഎഫിന് 23.37 ശതമാനവും ലഭിച്ച്, അംഗീകൃത യൂണിയനായി. എഐടിയുസിയുടെ യൂണിയന് 9.67% വോട്ട് മാത്രമേ ലഭിച്ചുള്ളൂ.


أحدث أقدم