കേരളത്തിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് ജില്ലകളിൽ നടത്താൻ തീരുമാനം.






കേരളത്തിൽ കോവിഡ് വാക്സിൻ ഡ്രൈ റൺ നാല് ജില്ലകളിൽ നടത്താൻ തീരുമാനം.  തിരുവനന്തപുരം, വയനാട്, പാലക്കാട്, ഇടുക്കി ജില്ലകളിലാണ് ശനിയാഴ്ച ഡ്രൈ റൺ നടത്തുക.

തിരുവനന്തപുരത്ത് മൂന്ന് ആശുപത്രികളിലും മറ്റ് ജില്ലകളിൽ ഓരോ ആശുപത്രികളിലും ഡ്രൈ റൺ നടത്തും.

ജനുവരി 2 മുതൽ എല്ലാ സംസ്ഥാനങ്ങളിലും കോവിഡ് വാക്സിൻ ഡ്രൈ റൺ നടക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയ വക്താക്കൾ വ്യാഴാഴ്ച നടന്ന ഉന്നതതല യോഗത്തിനു ശേഷം വ്യക്തമാക്കിയിരുന്നു.

നേരത്തെ നാല് സംസ്ഥാനങ്ങളിൽ രണ്ട് ദിവസത്തെ ഡ്രൈ റൺ വിജയകരമായി സംഘടിപ്പിച്ചിരുന്നു

أحدث أقدم