കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരണം: ആരോഗ്യ മന്ത്രി




കൊവിഡ് വാക്സിൻ എടുത്താലും ജാ​ഗ്രത തുടരുന്നതിൽ ഉപേക്ഷ പാടില്ലെന്ന് ആരോ​ഗ്യമന്ത്രി കെ കെ ശൈലജ. വാക്സിൻ സ്വീകരിച്ചാൽ  പാർശ്വഫലങ്ങളുണ്ടാകുമെന്ന ആശങ്ക വേണ്ട. പാർശ്വഫലങ്ങൾ കുറഞ്ഞ വാക്സിനാണ് കൊവിഷീൽഡ്. വരും ദിവസങ്ങളിൽ കേരളത്തിന് കൂടൂതൽ വാക്സിനുകൾ കിട്ടണം.  അടുത്ത ഘട്ടത്തിൽ ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്രങ്ങൾ ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുതൽ വാക്സിൻ കിട്ടിയാൽ കൊടുക്കാൻ കേരളം തയ്യാറാണ്.. കൂടുതൽ വാക്സിൻ എത്തിക്കാൻ കേന്ദ്രസർക്കാർ പരിശ്രമിക്കുന്നുണ്ടെന്നാണ് മനസ്സിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

ആദ്യ ദിനമായ ഇന്ന് തിരഞ്ഞെടുക്കപ്പെട്ട ആരോഗ്യ പ്രവർത്തകർക്ക് ആണ് വാക്സിൻ കുത്തിവയ്പ്പ് എടുക്കുന്നത്. 10.30ഓടെ വാക്സിനേഷൻ തുടങ്ങും. ആരോഗ്യ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർമാർ ഇന്ന് വാക്സിൻ എടുക്കും. 13300 പേര്‍ ഇന്ന് വാക്‌സിൻ സ്വീകരിക്കും




أحدث أقدم