പാമ്പാടിക്കാരൻ ന്യൂസ് ഇംപാക്ട്

പാമ്പാടി : എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥർക്ക് ആശ്വാസം.... ഇനി സന്തോഷിക്കാം...

പുതിയ കെട്ടിടം നിർമ്മിക്കപ്പെട്ടിട്ടും കാടുകയറി ഇഴജന്തുക്കളുടെ ശല്യവുമായി ജീവൽ ഭയത്തിൽ കഴിയുന്ന ഉദ്യോഗസ്ഥരെക്കുറിച്ച് കഴിഞ്ഞയാഴ്ച ഞങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട എക്സൈസ് ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെട്ടതിനെ തുടർന്ന് പുതിയ ഇരുനില മന്ദിരം പ്രവർത്തനക്ഷമാക്കി.

ഇടുങ്ങിയ മുറിക്കുള്ളിൽ നിന്ന് പാമ്പാടിയിലെ കമ്യൂണിറ്റി ഹാളിന് സമീപത്ത് പുതിയതായി   നിർമ്മിക്കപ്പെട്ട കെട്ടിടത്തിലേക്ക് ഓഫീസ് പ്രവർത്തനം മാറി. ത്വരിതഗതിയിൽ നടപടി കൈക്കൊണ്ട എക്സൈസ് ഉന്നത ഉദ്യോഗസ്ഥർക്കും , പാമ്പാടി ഗ്രാമപഞ്ചായത്ത് അധികാരികൾക്കും  പാമ്പാടിക്കാരൻ ന്യൂസിൻ്റെ അഭിനന്ദനങ്ങൾ
أحدث أقدم