വാഹനാപകടം: കേന്ദ്ര സഹമന്ത്രിക്ക് ഗുരുതരം പരിക്ക്, ഭാര്യ മരിച്ചു



കേന്ദ്ര സഹമന്ത്രി ശ്രീ​പ​ദ് യ​ശോ നാ​യി​കി​ന് വാ​ഹ​നാ​പ​ക​ട​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്.
 ക​ർ​ണാ​ട​ക​യി​ലെ അ​ൻ​കോ​ല​യി​ൽ​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​പ​ക​ട​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ വി​ജ​യ നാ​യി​ക്ക് മ​രി​ച്ചു. മ​ന്ത്രി​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ശ്രീ​പ​ദ് യ​ശോ നാ​യി​കി​ന്‍റെ ചി​കി​ത്സ​യ്ക്കു വേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്ക​ണ​മെ​ന്ന് ഗോ​വ മു​ഖ്യ​മ​ന്ത്രി പ്ര​മോ​ദ് സാ​വ​ന്തി​നോ​ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി അ​ഭ്യ​ർ​ഥി​ച്ചു. കേ​ന്ദ്ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗും ഇ​ക്കാ​ര്യം പ്ര​മോ​ദ് സാ​വ​ന്തി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.


أحدث أقدم