കൊണ്ടോട്ടി : കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഇന്നലെ സി ബി ഐ നടത്തിയ മിന്നല്‍ റെയ്ഡില്‍ കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്ന് പണവും സ്വര്‍ണവും പിടികൂടി. കസ്റ്റംസിന്റെ ഡ്യൂട്ടി ഓഫീസില്‍ നിന്ന് 650 ഗ്രാം സ്വര്‍ണമാണ് സി ബി ഐ പിടിച്ചെടുത്തത്. മൂന്നര ലക്ഷം രൂപയും കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്ന് 750 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. വിദേശ സിഗരറ്റ് പെട്ടികളും സി.ബി.ഐ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു . കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരെ വീണ്ടും അകത്തേക്ക് വിളിച്ച് സി..ബി.ഐ അന്വേഷണ സംഘം പരിശോധിക്കുകയായിരുന്നു. ഈ പരിശോധനയിലാണ് സ്വര്‍ണവും അനധികൃതമായി കടത്തുകയായിരുന്നു മറ്റ് വസ്തുക്കളും പിടിച്ചെടുത്തത്.