കേരളത്തിൽ കോവിഡ് വാക്സിൻ എത്തി



കൊച്ചി : കോവിഡ് വാക്സിൻ കേരളത്തിൽ എത്തി  നെടുമ്പാശ്ശേരിയിലാണ് എത്തിയത് ഇന്ന്  വൈകീട്ട് തിരുവനന്തപുരത്തേക്ക് വിമാന മാർഗം വാക്സിൻ എത്തിക്കും. കേരളത്തിന് ആദ്യ ഘട്ടത്തിൽ 4,33,500 ഡോസ് വാക്സിനാണ് നൽകുന്നത്. ഇന്ന് 
രാവിലെ 11 മണിയോടെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വാക്സിനുമായുള്ള ആദ്യ വിമാനം എത്തിയത്. കൊച്ചിയിലെത്തിച്ച 2,99,500 ഡോസ് വാക്സിനിൽ 1,19,500 ഡോസ് കോഴിക്കോട് മേഖലക്കായി റോഡ് മാർഗം കൊണ്ടുപോകും. മാഹിക്ക് നൽകാനുള്ള വാക്സിൻ കോഴിക്കോട് നിന്നാണ് കൊണ്ടുപോവുക. തിരുവനന്തപുരത്ത് വൈകീട്ട് 6 മണിയോടെ 1,34,000 ഡോസ് വാക്സിൻ വിമാനത്തിൽ എത്തിക്കും. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വാക്സിൻ സ്റ്റോറേജ് കേന്ദ്രങ്ങളിലേക്കാണ് ആദ്യം വാക്സിൻ മാറ്റുക. ഇവിടങ്ങളിൽ നിന്ന് ഇൻസുലേറ്റഡ് വാനുകളിൽ മറ്റ് ജില്ലകളിലേക്ക് വാക്സിൻ ‌ എത്തിക്കും. എല്ലാ ജില്ലകളിലും സംഭരിച്ച് യ്ക്കാനുള്ള സംവിധാനം ഇതിനോടകം സജ്ജമായിക്കഴിഞ്ഞിട്ടുണ്ട്
أحدث أقدم