മീനടം ഭഗവതി ക്ഷേത്രത്തില്‍ കുംഭഭരണി ഉത്സവം 12ന് കൊടിയേറും







മീനടം: മീനടം ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി ഉത്സവം 12 മുതല്‍ 18 വരെ നടക്കും. 12 ന് രാവിലെ എട്ടിന് നാരായണീയ പാരായണം, 8.45 ന് കാണിക്കവഞ്ചി സമര്‍പ്പണം, രാത്രി ഏഴിന് ഹിന്ദുധര്‍മ്മ പരിഷത്തിന് തുടക്കം കുറിച്ച് ഡോ. പി.വി. വിശ്വനാഥന്‍ നമ്പൂതിരി സനാതനധര്‍മ പരിചയം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
13ന് രാത്രി ഏഴിന് ഹിന്ദുധര്‍മ പരിഷത്തില്‍ കെ. നാരായണകൈമളുടെ പ്രഭാഷണം, 14 ന് വൈകീട്ട് അഞ്ചിന് തങ്കത്തിടമ്പിന് സ്വീകരണം, രാത്രി ഏഴിന് ശ്രീവിദ്യാ രാജീവിന്റെ പ്രഭാഷണം, 8.30 ന് കാവ്യസന്ധ്യ, 15 ന് രാത്രി ഏഴിന് സിന്ധു വിശ്വന്‍ പ്രഭാഷണം നടത്തും, 16 ന് രാത്രി ഏഴിന് കരോക്കെ ഭക്തിഗാനസുധ, 8.30 ന് പര്‍ഥസാരഥി ബാലഗോകുലത്തിലെ കുട്ടികളവതരിപ്പിക്കുന്ന കൃഷ്ണായനം, 17 ന് രാവിലെ 11 ന് കാണിക്കമണ്ഡപം സമര്‍പ്പണം, രാത്രി ഏഴിന് ഗാനാര്‍ച്ചന, 8.30 ന് വിവിധ കലാപരിപാടികള്‍, 18 ന് പുലര്‍ച്ചെ എണ്ണക്കുടം വരവ്, എട്ടിന് ആല്‍ചുവട്ടില്‍ കുടംനിറ, ഭാഗവതസദസ്സ്, 11 ന് അക്ഷരശ്ലോകസദസ്സ്, 12ന് കുംഭകുട സ്വീകരണം, രാത്രി 10.30ന് വിളക്കിനെഴുന്നള്ളിപ്പ്. കുംഭഭരണി ഒഴികെയുള്ള ഉത്സവദിവസങ്ങളില്‍ കലം കരിക്കല്‍ വഴിപാടിന് അവസരമുണ്ട്.


أحدث أقدم