പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് ഹർത്താൽ ആരംഭിച്ചു






കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങൾ പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ച നടപടിയിൽ പ്രതിഷേധിച്ച് വയനാട് ജില്ലയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആരംഭിച്ചു. രാവിലെ ആറുമുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യസർവീസുകളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വന്യജീവി സങ്കേതത്തിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഒൻപതോളം പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തികൊണ്ടാണ് കരട് വിജ്ഞാപനം പുറപ്പെടുവിച്ചത്. വന്യജീവി സങ്കേതത്തിന് പുറത്ത് വരുന്ന 118.59 ചതുരശ്ര കിലോമീറ്റർ പ്രദേശമാണ് പരിസ്ഥിതി ദുർബല പ്രദേശത്തിന്റെ പരിധിയിൽ വരുന്നതെന്ന് കരട് വിജ്ഞാപനം വ്യക്തമാക്കുന്നു.പാറ ഖനനം, വൻകിട ജലവൈദ്യുത പദ്ധതികൾ, തടിമില്ലുകൾ, ജലം, വായു, മണ്ണ് എന്നിവ മലിനപ്പെടുത്തുന്ന വ്യവസായങ്ങൾ എന്നിവയുൾപ്പെടെ ഒൻപതോളം പ്രവർത്തനങ്ങളാണ് നിരോധിച്ചിരിക്കുന്നത്.

أحدث أقدم