യു.എ.ഇ, അർജന്റീന, ജർമനി, അമേരിക്ക, ഇന്തോനേഷ്യ, അയർലാൻഡ്, ഇറ്റലി, പാക്കിസ്ഥാൻ, ബ്രസീൽ, പോർച്ചുഗൽ, യു.കെ, തുർക്കി, സൗത്ത് ആഫ്രിക്ക, സ്വീഡൻ, സ്വിറ്റ്‌സർലന്റ്, ഫ്രാൻസ്, ലബനാൻ, ഈജിപ്ത്, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാനാകില്ലെന്ന് ഈ മാസം രണ്ടിനാണ് സൗദി അറേബ്യ അറിയിച്ചത്.
അവർ 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ച് കോവിഡ് ടെസ്റ്റ് നടത്തി മാത്രമേ സൗദിയിലെത്താവൂ. ഈ രാജ്യങ്ങളിൽ കഴിയുന്നവർ മറ്റു രാജ്യങ്ങളിൽ 14 ദിവസം താമസിച്ച് സൗദിയിലേക്ക് പ്രവേശിക്കേണ്ടിവരും. ട്രാൻസിറ്റ് രാജ്യങ്ങളിൽ കഴിയുന്നവർ ആ രാജ്യങ്ങളിലെ കോവിഡ് വ്യവസ്ഥകളും പാലിക്കണമെന്ന് എംബസി ഓർമിപ്പിച്ചു.