ജനങ്ങൾക്ക് മാതൃകയായി പെട്രോളിനും ഡീസലിനും 5 രൂപ കുറച്ച് അസം മേഘാലയ 2 രൂപയും കുറച്ചു എന്തുകൊണ്ട് മറ്റ് സംസ്ഥാനങ്ങൾ കുറക്കുന്നില്ലെന്ന് സാമൂഹ്യ മാധ്യമങ്ങൾ






രാജ്യമാകെ ഇന്ധന വില കുതിച്ചു കയറുമ്പോള്‍ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറച്ച് അസമും മേഘാലയയും. പെട്രോളിനും ഡീസലിനും ലീറ്ററിന് അഞ്ചു രൂപവീതം കുറയ്ക്കുമെന്ന് അസം ധനമന്ത്രി ഹിമന്ത ബിസ്വ സര്‍മ നിയമസഭയില്‍ അറിയിച്ചു. മദ്യത്തിന്‍റെ നികുതിയില്‍ അസം സര്‍ക്കാര്‍ 25 ശതമാനം കുറവും വരുത്തി. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് നിര്‍ണായക തീരുമാനം. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് സര്‍ബാനന്ദ സോനോവാളിന്‍റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്‍റെ പ്രതീക്ഷ. മേഘാലയയില്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 2 രൂപ വീതം കുറയ്ക്കുമെന്നാണ് മുഖ്യമന്ത്രി കൊണ്‍റാഡ് കെ സാങ്മ അറിയിച്ചത്. പുതുക്കിയ നിരക്ക് അസമില്‍ അര്‍ധരാത്രിയോടെയും മേഘാലയയില്‍ തിങ്കളാഴ്ച്ചയും നിലവില്‍ വരും.  

ഇതിനിടെ, സംസ്ഥാനത്ത് ആദ്യമായി പെട്രോള്‍ വില 90 കടന്നു. ഡീസലിന് 36 പൈസയും പെട്രോളിന് 29 പൈസയും കൂടിയതോടെ തിരുവനന്തപുരത്ത് പെട്രോളിന് 90 രൂപ 9 പൈസയായി. തുടര്‍ച്ചയായ അഞ്ചാം ദിവസമാണ് വില വര്‍ധിപ്പിക്കുന്നത്. കൊച്ചിയില്‍ ഇന്ന് ഡീസല്‍ വില ലിറ്ററിന് 82രൂപ 66 പൈസയും പെട്രോള്‍ വില 88 രൂപ 30 പൈസയുമാണ്. കോവിഡ് വാക്സീന്‍ വിതരണം തുടങ്ങിയതോടെ ആഗോള സമ്പദ് വ്യവസ്ഥ തിരിച്ചുവരുന്നമെന്ന പ്രതീക്ഷയില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില 60 ഡോളറിന് മുകളില്‍ തുടരുകയാണ്. 83 ദിവസത്തെ ഇടവവേളയ്ക്ക് ശേഷം കഴിഞ്ഞ ജൂണ്‍ 6 മുതലാണ് എണ്ണക്കമ്പനികള്‍ ഇന്ത്യയില്‍ വില വര്‍ധിപ്പിച്ചു തുടങ്ങിയത്.  ജൂണ്‍ ഇരുപത്തി അഞ്ചിനുതന്നെ പെട്രോള്‍ വില 80 രൂപ കടന്നിരുന്നു.
أحدث أقدم