പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ബി​ജെ​പി മുൻ സംസ്ഥാന പ്രസിഡന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ






 തിരുവനന്തപുരം:  സം​സ്ഥാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ബി​ജെ​പി മുൻ സംസ്ഥാന പ്രസിഡന്റ് കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ.  തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം ത​നി​ക്കി​ല്ല. ആ​രോ​ടും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​മി​ല്ല. എ​ന്നാ​ൽ പാ​ർ​ട്ടി പ​റ​ഞ്ഞാ​ൽ മ​ത്സ​രരം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നേ​മ​ത്തെ കോ​ൺ​ഗ്ര​സ് മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ സ്ഥാ​നാ​ർ​ത്ഥി​ത്വ വി​വാ​ദ​ങ്ങ​ളോ​ടും പ്ര​തി​ക​രി​ച്ച കു​മ്മ​നം, ഉ​മ്മ​ൻ ചാ​ണ്ടി​യ​ല്ല പി​ണ​റാ​യി മ​ത്സ​രി​ച്ചാ​ലും നേ​മ​ത്ത് ബി​ജെ​പി ജ​യി​ക്കു​മെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. പാ​ർ​ട്ടി​യി​ൽ യാ​തൊ​രു വി​ഭാ​ഗി​യ​ത​യും ഇ​ല്ല. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​റ്റ​ക്കെ​ട്ടാ​യാ​ണ് പ്ര​വ​ർ​ത്തി​ച്ച​ത്. പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്ന ത​ര​ത്തി​ൽ തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


أحدث أقدم