പെട്രോൾ വില 90 ക​ട​ന്ന് കു​തി​ക്കു​ന്നു

കോട്ടയം: സം​സ്ഥാ​ന ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യി പെ​ട്രോ​ള്‍ വി​ല 90 രൂ​പ​യും ക​ട​ന്ന് കു​തി​ക്കു​ന്നു. പെ​ട്രോ​ളി​ന് ഇ​ന്ന് 30 പൈ​സ​യും ഡീ​സ​ലി​ന് 38 പൈ​സ​യും വ​ർ​ദ്ധി​ച്ചു. ഇ​തോ​ടെ ഒ​രു ലി​റ്റ​ർ പെ​ട്രോ​ളി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 90.39 രൂ​പ​യും കൊ​ച്ചി​യി​ൽ 88.60 രൂ​പ​യു​മാ​യി.
      ഡീ​സ​ലി​ന് തി​രു​വ​ന​ന്ത​പു​ര​ത്ത് 84.50 രൂ​പ​യും കൊ​ച്ചി​യി​ൽ 83.15 രൂ​പ​യു​മാ​ണ്. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ ഇ​തി​ലും മു​ക​ളി​ലാ​ണ് ഇ​ന്ധ​ന​വി​ല. നി​ല​വി​ലെ സ്ഥി​തി തു​ട​ര്‍​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ പെ​ട്രോ​ള്‍ വി​ല നൂ​റി​ലേ​ക്കെ​ത്താ​ന്‍ സാ​ധ്യ​ത​യേ​റെ​യാ​ണ്.
        സം​സ്ഥാ​ന​ത്ത് തു​ട​ര്‍​ച്ച​യാ​യ അ​ഞ്ചാം ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല ഉ​യ​ർ​ന്ന​ത്. നാ​ലു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 1.49 രൂ​പ​യും ഡീ​സ​ലി​ന് 1.69 രൂ​പ​യും വ​ര്‍​ദ്ധി​ച്ചു. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ പെ​ട്രോ​ളി​ന് 4.71 രൂ​പ​യു​ടെ​യും ഡീ​സ​ലി​ന് 5.10 രൂ​പ​യു​ടെ​യും വ​ര്‍​ദ്ധ​ന​വാണ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.
      ക്രൂ​ഡ് ഓ​യി​ല്‍ വി​ല​യ്ക്ക് ആ​നു​പാ​തി​ക​മാ​യാ​ണു വി​ല​വ​ര്‍​ദ്ധ​ന​യെ​ന്നാ​ണ് എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ വാ​ദം. ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ സ​മ​യ​ങ്ങ​ളി​ല്‍ ഇന്ധ​ന​വി​ല​യി​ല്‍ കാ​ര്യ​മാ​യ വി​ല​യി​ടി​വ് ഉ​ണ്ടാ​യി​ല്ലെന്നതും ശ്രദ്ധേയമാണ്. കേ​ന്ദ്ര, സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ത​ങ്ങ​ള്‍​ക്കു ല​ഭി​ക്കു​ന്ന നി​കു​തി വ​രു​മാ​നം കു​റ​യ്ക്കാ​ന്‍ ത​യ്യാ​റാ​കാത്ത​തും വി​ല​വ​ര്‍​ദ്ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു​ണ്ട്.
      ക​ഴി​ഞ്ഞ ദി​വ​സം (ഫെ​ബ്രു​വ​രി 12) ആ​ഗോ​ള​വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ ബാ​ര​ലി​ന് 60 ഡോ​ള​റാ​യി​രു​ന്നു വി​ല. ക്രൂ​ഡ് ഓ​യി​ലി​ന്‍റെ 2014 മേ​യ് മാസത്തിലെ ശ​രാ​ശ​രി വി​ല ബാ​ര​ലി​ന് 100 ഡോ​ള​ർ ആ​യി​രു​ന്നു. അ​ന്ന് ഇ​ന്ത്യ​യി​ലെ പെ​ട്രോ​ൾ വി​ല ലി​റ്റ​റി​ന്: 72 രൂ​പയും ഡീ​സ​ലി​ന് 56.71 രൂപയും ആയിരുന്നു. ക​ഴി​ഞ്ഞ വ​ർ​ഷം അ​സം​സ്കൃ​ത എ​ണ്ണ​വി​ല ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ലാ​യി​രു​ന്നു (11.26 മു​ത​ൽ 39.68 ഡോ​ള​ർ വ​രെ). പ​ക്ഷേ ഇ​ന്ത്യ​യി​ൽ 2020 ജൂലൈ​യി​ൽ പെ​ട്രോ​ളിന് 80.43 രൂ​പ മു​ത​ൽ 83.63 വ​രെ​യും ഡീ​സ​ലി​ന് 77.04 മുത​ൽ 81.94 വ​രെ​യു​മാ​യി​രു​ന്നു വി​ല.

أحدث أقدم