യു ഡി എഫിൽ പാലാ ഉൾപ്പെടെ മൂന്ന് സീറ്റ് പ്രതീക്ഷിക്കുന്നതായി കാപ്പൻ






നെടുമ്പാശ്ശേരി: യുഡിഎഫിലേക്ക് മാറുമ്പോൾ അര്‍ഹമായ പരിഗണന കിട്ടുമെന്ന് ഉറപ്പുണ്ടെന്ന് മാണി സി കാപ്പന്‍. 

പാലാ അടക്കം മൂന്ന് സീറ്റുകളാണ് എന്‍സിപി പ്രതീക്ഷിക്കുന്നതെന്നും മാണി സി കാപ്പന്‍ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാ കാര്യവും ദേശീയ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാലാ സീറ്റിന്റെ കാര്യം ദേശീയ നേതൃത്വം ഇതിന് മുന്‍പ് ചര്‍ച്ച ചെയ്തിരുന്നു. ഐശ്വര്യ കേരളയെ സ്വീകരിക്കും എന്ന് പാവാറിനോടും പ്രഫുല്‍ പട്ടേലിനോടും നേരത്തെ പറഞ്ഞിരുന്നു എന്നും മാണി സി കാപ്പന്‍ പറഞ്ഞു.ആര്‍ക്കും വേണ്ടാതെ കിടന്ന മണ്ഡലം ആയിരുന്നു പാലാ. അവിടെയാണ് മത്സരിച്ച് ജയിച്ചത്. ഇടതുമുന്നണി പ്രവര്‍ത്തകരും ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. പാലായിലെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒപ്പമുണ്ടെന്നും മാണി സി കാപ്പന്‍ പറഞ്ഞു.പാലാ വികസനത്തെ കുറിച്ച് കുറെയേറെ കാര്യങ്ങള്‍ പറയാനുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ നാളെ പ്രസംഗത്തില്‍ പറയും. എകെ ശശീന്ദ്രന്‍ പാര്‍ട്ടിക്ക് പേരുദോഷം ഉണ്ടാക്കി. കച്ചവടം നടത്താന്‍ ഇത് സാധനം ഒന്നും അല്ലല്ലോ എന്നും മാണി സി കാപ്പന്‍ എകെ ശശീന്ദ്രന് മറുപടി നല്‍കി


Previous Post Next Post