ഗൃഹനാഥനെ പുലർച്ചെ തട്ടിക്കൊണ്ടുപോയി





നാദാപുരം: കോഴിക്കോട് നാദാപുരം തൂണേരിയിൽ ഗൃഹനാഥനെ തട്ടിക്കൊണ്ടുപോയി. മുടവന്തേരി സ്വദേശി മേക്കര താഴെകുനി എം.ടി.കെ അഹമ്മദി(53)നെയാണ് തട്ടിക്കൊണ്ടുപോയത്.

പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ നിസ്‌ക്കാരത്തിന് പോവുമ്പോൾ സ്‌കൂട്ടർ തടഞ്ഞ് നിർത്തി ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മാൻ മിസ്സിംഗിന് നാദാപുരം പൊലീസ് കേസെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.
Previous Post Next Post