രാഹുൽഗാന്ധി നയിക്കുന്ന ട്രാക്ടർറാലി നാളെ വയനാട്ടിൽ




കല്പറ്റ: രാജ്യത്ത് നടക്കുന്ന കർഷകസമരങ്ങൾക്ക് പിന്തുണയുമായി രാഹുൽഗാന്ധി എം.പിയുടെ നേതൃത്വത്തിൽ തിങ്കളാഴ്ച മേപ്പാടിയിൽ ട്രാക്ടർ റാലി നടത്തും. 

രാവിലെ 10.30-ന് മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ തൃക്കൈപ്പറ്റ മുക്കംകുന്നിൽനിന്ന് തുടങ്ങി ആറു കിലോമീറ്റർ യാത്രചെയ്ത് മുട്ടിൽ ടൗണിൽ സമാപിക്കും. നൂറുകണക്കിന് ട്രാക്ടറുകളുടെ അകമ്പടിയോടെ നടക്കുന്ന റാലിയിൽ ആയിരക്കണക്കിന് കർഷകരും കർഷകത്തൊഴിലാളികളും പങ്കാളികളാവും. 



أحدث أقدم