ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ട​ന്നാ​ക്ര​മി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.







തിരുവനന്തപുരം : മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യെ ക​ട​ന്നാ​ക്ര​മി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ കാ​ലി​ൽ വീ​ഴേ​ണ്ട​ത് ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ മു​ന്നി​ൽ മു​ട്ടി​ലി​ഴ​യേ​ണ്ട​തും മ​റ്റാ​രു​മ​ല്ല.  താ​നാ​ണ് ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഏ​റ്റു​പ‍​റ​യ​ണം. എ​ങ്കി​ൽ അ​വ​രോ​ട് അ​ൽ​പ​മെ​ങ്കി​ലും നീ​തി പു​ല​ർ​ത്തി​യെ​ന്ന് പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​യ​മ​ന നി​രോ​ധ​നം ശി​പാ​ർ​ശ ചെ​യ്ത​വ​രാ​ണ് യു​ഡി​എ​ഫ്. അ​ക്കാ​ല​ത്തെ യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഉ​മ്മ​ൻ ചാ​ണ്ടി​യാ​ണെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി.
أحدث أقدم