കോട്ടയം: വര്‍ദ്ധിച്ചുവരുന്ന വിലകയറ്റവും അഴിമതിയും സ്വജനപക്ഷപാതവും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു സദ്ഭരണം കാഴ്ചവെയ്ക്കുവാന്‍ യു ഡി എഫിന് മാത്രമേ കഴിയുകയുള്ളൂയെന്ന് വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ തെളിയിച്ചിരിക്കുകയാണ്.അതിജീവനത്തിനായി തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരുടെ നേര്‍ചിത്രവും നമ്മുടെ മുന്നിലുണ്ട്.
കുത്തഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ ദുര്‍ഭരണം അവസാനിപ്പിച്ച് നാടിനെ രക്ഷിക്കുന്നതിന് പി ജെ ജോസഫും മോന്‍സ് ജോസഫും നേതൃത്വം കൊടുക്കുന്ന കേരളാ കോണ്‍ഗ്രസ് പാര്‍ട്ടി ശക്തിപ്പെടുത്തുക എന്നത് കാലഘട്ടത്തിന്റെ ആവശ്യമാണ്.
ഈ സാഹചര്യത്തിലാണ് കേരളാ ജനതാദള്‍ കേരളാ കോണ്‍ഗ്രസ് (ജോസഫ്) പാര്‍ട്ടിയില്‍ ലയിക്കുവാന്‍ തീരുമാനിച്ചതെന്ന് ജോയി ചെട്ടിശ്ശേരി (ചെയര്‍മാന്‍),പൊയ്കയില്‍ പ്രസന്നകുമാര്‍ (വൈസ് ചെയര്‍മാന്‍),അജീഷ് വേലനിലം,രെജിത് കോളിയോടന്‍,സുനില്‍കുമാര്‍ ആലപ്പുഴ (ജനറല്‍ സെക്രട്ടറിമാര്‍) തുടങ്ങിയവര്‍ പത്രസമ്മേളനത്തിലറിയിച്ചു.
പത്രസമ്മേളനത്തില്‍ മോന്‍സ് ജോസഫ് എം എല്‍ എ,സജി മഞ്ഞകടമ്പന്‍,അഡ്വ.ജയ്‌സണ്‍ ജോസഫ്, ജി സേതു, തുടങ്ങിയവര്‍ പങ്കെടുത്തു.