സര്‍ക്കാരിനൊപ്പം സഭ എന്നുമുണ്ട്’; മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയും പ്രശംസിച്ച് കര്‍ദ്ദിനാള്‍ ആലഞ്ചേരി

കൊച്ചി :സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി. കെകെ ശൈലജയെ പോലെ പ്രതിജ്ഞബദ്ധരും പ്രതിഭശാലികളുമായ ഭരണകര്‍ത്താക്കള്‍ക്കും സര്‍ക്കാരിനും ഒപ്പം സഭ എന്നുമുണ്ടാകുമെന്ന കര്‍ദ്ദിനാള്‍ ആലഞ്ചേരി പറഞ്ഞു. ആരോഗ്യരംഗത്ത് ശ്രദ്ധിക്കപ്പെടുന്ന നക്ഷത്രമാണ് ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചര്‍, ലോകം ശ്രദ്ധിക്കുന്ന നക്ഷത്രം. പ്രതിസന്ധികളെ വെല്ലുവിളിയായി സ്വീകരിച്ച് ജീവിതത്തില്‍ വിജയമാക്കി മാറ്റിയവരാണ് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി ശൈലജയുമെന്ന് കര്‍ദ്ദിനാള്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. എല്‍.ഡി.എഫായാലും യു.ഡി.എഫായാലും ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ മതിയെന്നാണ് ആഗ്രഹമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഒരു കൊവിഡ് രോഗിയും ചികിത്സ കിട്ടാതെ മരിച്ചിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പറഞ്ഞു. കൊച്ചിയില്‍ കെ.സി.ബി.സി സംഘടിപ്പിച്ച പഠന ശിബിരത്തില്‍ മന്ത്രിയെ ആദരിച്ച ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്

Previous Post Next Post