പുലർച്ചെ 5.20 ഓടെയാണ് സംഭവം. പള്ളിയിൽ നിസ്‌ക്കാരത്തിന് പോവുമ്പോൾ സ്‌കൂട്ടർ തടഞ്ഞ് നിർത്തി ബലമായി കാറിൽ പിടിച്ചു കയറ്റുകയായിരുന്നു. ബന്ധുക്കളുടെ പരാതിയിൽ മാൻ മിസ്സിംഗിന് നാദാപുരം പൊലീസ് കേസെടുത്തു. സാമ്പത്തിക ഇടപാടാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് നൽകുന്ന സൂചന.