ശബരിമല വിഷയത്തില്‍ എം എ ബേബിയുടേത് വൈരുദ്ധ്യാത്മക മലക്കം മറിച്ചിലാണ്. സി പി എമ്മില്‍ പാര്‍ശ്വവത്കരിക്കപ്പെട്ട നേതാവാണ് എം എ ബേബി. ബേബി റോഡ് വക്കത്തിരുന്ന് പറയുന്നത് കാര്യമാക്കേണ്ടതില്ലെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.
സി പി എമ്മില്‍ ഒരു പണിയുമില്ലാതെ ഇരിക്കുന്ന എം എ ബേബിയല്ല ഇത് പറയേണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനാണ് നിലപാട് വ്യക്തമാക്കേണ്ടത്. ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് തെറ്റായിരുന്നു എന്ന് പരസ്യമായി മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി വിശ്വാസികളോട് മാപ്പു പറയണം. ശബരിമല വിഷയത്തില്‍ സി പി എം സ്വീകരിച്ച നിലപാട് തെറ്റായിപ്പോയെന്ന് പിണറായി വിജയന്‍ വിശ്വാസികളോട് ഏറ്റുപറയണം.
എന്നിട്ടു വേണം സത്യവാങ്മൂലത്തിന്റെ കാര്യത്തില്‍ തീരുമാനം പറയാനെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
സി പി എം എത്രതവണ മലക്കം മറിഞ്ഞാലും ശബരിമല വിഷയത്തില്‍ എടുത്ത നിലപാട് ജനങ്ങളും വിശ്വാസികളും പൊറുക്കാന്‍ തയ്യാറല്ലന്നദ്ദേഹം കൂട്ടിച്ചേർത്തു