തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ത്തു​ണ്ടാ​യ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു.






തൃ​ശൂ​ര്‍ ജി​ല്ല​യി​ല്‍ ര​ണ്ടി​ട​ത്തു​ണ്ടാ​യ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ നാ​ലു​പേ​ര്‍ മ​രി​ച്ചു.
 പു​ത്തൂ​രി​ലും കു​ന്ന​ത്ത​ങ്ങാ​ടി​യി​ലു​മാ​ണ് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​യ​ത്. പു​ത്തൂ​രി​ല്‍ കൊ​ങ്ങ​ന്‍​പാ​റ​യി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചാ​ണ് ര​ണ്ടു യു​വാ​ക്ക​ള്‍ മ​രി​ച്ച​ത്. 
പു​ത്തൂ​ര്‍ കു​രി​ശും​മൂ​ല വാ​ഴ​ക്കാ​ല​യി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ മ​ക​ന്‍ രാ​ഹു​ല്‍ കൃ​ഷ്ണ (അ​പ്പു - 23), കൊ​ഴു​ക്കു​ള്ളി ചീ​ക്കോ​വ് ത​ച്ചാ​ടി​യി​ല്‍ ജ​യ​ന്‍ മ​ക​ന്‍ ജി​തി​ന്‍ (26) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
കു​ന്ന​ത്ത​ങ്ങാ​ടി​യി​ല്‍ ബൈ​ക്കി​ടി​ച്ച്‌ കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​നും ബൈ​ക്ക് യാ​ത്ര​ക്കാ​ര​നും മ​രി​ച്ചു. കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​നാ​യ കു​ന്ന​ത്ത​ങ്ങാ​ടി സ്വ​ദേ​ശി ചാ​ലി​ശ്ശേ​രി പോ​ള്‍ മ​ക​ന്‍ ഫ്രാ​ന്‍​സി​സ് (48) ബൈ​ക്ക് യാ​ത്ര​ക്കാ​ര​ന്‍ ത​ളി​ക്കു​ളം പു​തി​യ വീ​ട്ടി​ല്‍ ക​മാ​ലു​ദ്ദീ​ന്‍റെ മ​ക​ന്‍ ബ​ദ​റു​ദ്ദീ​ന്‍ (53) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. പു​ല​ര്‍​ച്ചെ 4.30ന് ​കു​ന്ന​ത്ത​ങ്ങാ​ടി സെ​ന്‍റ​റി​ലാ​ണ് അ​പ​ക​ടം


أحدث أقدم