ചർച്ച പരാജയം; ചൊവ്വാഴ്ച കെഎസ്ആർടിസി പണിമുടക്ക്


കോർപ്പറേഷൻ സ്വകാര്യവത്കരണത്തിനെതിരേയും ശമ്പള പരിഷ്കരണം നടപ്പാക്കണമെന്നും ആവശ്യപ്പെട്ട് ചൊവ്വാഴ്ച ഒരുവിഭാഗം കെഎസ്ആർടിസി ജീവനക്കാർ പണിമുടക്കും. ഐഎൻടിയുസി നേതൃത്വം നൽകുന്ന ടിഡിഎഫാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന ട്രേഡ് യൂണിയൻ പ്രതിനിധികളുമായി സർക്കാർ ഇന്ന് നടത്തിയ ചർച്ച പരാജയപ്പെട്ടു. ചർച്ച പ്രഹസനമായിരുന്നുവെന്നും പണിമുടക്കുമായി മുന്നോട്ടുപോകുമെന്നും നേതാക്കൾ അറിയിച്ചു  
Previous Post Next Post