ഉഷ്ണതരംഗം: പാരിസിൽ മോർച്ചറികൾ നിറഞ്ഞു; ഫ്രാൻസിൽ മാത്രം 2025 മരണം.. കരുതലോടെ പ്രവാസികൾ



പാരിസ്: ഉഷ്ണതരംഗം മൂലമുള്ള കടുത്ത ചൂടിൽ യൂറോപ്യൻ രാജ്യങ്ങൾ ഉരുകുന്നു. ഫ്രാൻസിൽ മാത്രം 2025 മരണം റിപ്പോർട്ട് ചെയ്തു. മരണസംഖ്യ ഉയർന്നേക്കുമെന്ന് ആരോഗ്യമന്ത്രി സ‌ിഫാനി റിസ്‌റ്റ് പറഞ്ഞു. 45 വർഷത്തിനിടയിൽ ഉഷ്ണതരംഗംമൂലം ഇത്രയും മരണം ആദ്യമാണെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞയാഴ്‌ചയേക്കാൾ 29% കൂടുതൽ മരണമാണ് ഈ ആഴ്ച‌ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂൺ 15നും 21നും ഇടയിൽ 6,948 ആയിരുന്നു മരണസംഖ്യയെങ്കിൽ തൊട്ടടുത്ത ആഴ്ച ഇത് 8,973 ആയി. മുതിർന്ന പൗരർ താമസിക്കുന്ന കെയർ ഹോമുകളിലെ മരണങ്ങൾ 37 ശതമാനവും ആശുപത്രികളിലെ മരണങ്ങൾ 20 ശതമാനവും വർധിച്ചെന്നാണ് കണക്ക്. പാരിസിൽ മോർച്ചറികൾ നിറഞ്ഞുകവിഞ്ഞു. സംസ്കാരശുശ്രൂഷയ്ക്ക് അവസരം കാത്ത് ബന്ധുക്കൾ ക്യൂ നിൽക്കുന്നു. ഹൃദയാഘാതം, നിർജലീകരണം, വൃക്ക തകരാറുകൾ എന്നീ പ്രശ്‌നങ്ങൾ കാരണം ആശുപത്രികളിൽ രോഗികളുടെ തിരക്കേറുകയാണ്. ഉഷ്ണതരംഗം മൂലം സ്പെയിനിലും ആയിരത്തിലേറെ പേർ മരിച്ചു.
Previous Post Next Post