ന്യൂഡല്‍ഹി: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന ശോഭാ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടികാഴ്ച്ച നടത്തി. സംസ്ഥാന ബിജെപിയിലെ സംഘടനാ പ്രശ്‌നങ്ങളില്‍ ഇടപെടല്‍ തേടിയാണ് ശോഭ നരേന്ദ്രമോദിയെ കണ്ടത്. സംസ്ഥാന നേതൃത്വം തന്നെ തഴയുന്നുവെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം.
സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രനില്‍ അതൃപ്തി അറിയിച്ച് മാറി നില്‍ക്കുന്ന ശോഭ പത്ത് മാസത്തോളമായി പാര്‍ട്ടി പൊതുപരിപാടികളിലും യോഗങ്ങളിലും പങ്കെടുത്തിരുന്നില്ല. ഒടുവില്‍ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം കേരളത്തിലെത്തിയ ബിജെപി ദേശീയാധ്യക്ഷന്‍ ജെപി നദ്ദ പ്രശ്‌ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പരിഹാരം ഉണ്ടായില്ല. ശേഷമാണ് ഇന്ന് ശോഭാസുരേന്ദ്രന്‍- നരേന്ദ്രമോദി കൂടികാഴ്ച്ച നടന്നത്.
മോദി കേരളത്തിന് എത്തുന്നതിന് മുന്നോടിയായാണ് കൂടികാഴ്ച്ചയെന്നത് നിര്‍ണായകമാണ്. ഞായറാഴ്ചയാണ് മോദിയുടെ കേരള സന്ദര്‍ശനം