കോട്ടയത്ത് വീട്ടമ്മ മരിച്ച നിലയിൽ; കാട്ടുപന്നി കുത്തിയെന്ന് സംശയം


മുണ്ടക്കയത്ത്  ഒറ്റയ്ക്ക് താമസിച്ചിരുന്ന ബധിരയും മൂകയുമായ സ്ത്രീയെ വീടിനടുത്തുള്ള വെള്ളമില്ലാത്ത കൈത്തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. 
കൂട്ടിക്കൽ, ഞർക്കാട് മുളവനതറ സരസമ്മ(68)യാണ് മരിച്ചത്. വീട്ടിൽനിന്ന്‌ ഇരുന്നൂറ് മീറ്റർ ദൂരെ കണ്ടെത്തിയ മൃതദേഹം പരിക്കേറ്റ നിലയിലായിരുന്നു.
പ്രദേശത്ത് കാട്ടുപന്നിശല്യം രൂക്ഷമാണ്. ശനിയാഴ്ച ദമ്പതിമാർക്ക് പന്നിയുടെ കുത്തേറ്റിരുന്നു. 
ബധിരയും മൂകയുമായ സരസമ്മയെയും കാട്ടുപന്നി കുത്തിയതാകാമെന്ന് പ്രദേശവാസികൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്ന് മുണ്ടക്കയം പോലിസ് അറിയിച്ചു
أحدث أقدم