നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊവിഡ് മാർഗനിർദേശങ്ങൾ പുറത്തിറക്കി





തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്  തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ചുള്ള  കൊവിഡ് മാർഗനിർദേശങ്ങൾ സർക്കാർ പുറത്തിറക്കി. നാമനിർദേശ പത്രിക നൽകുമ്പോൾ സ്ഥാനാർത്ഥിക്കൊപ്പം  രണ്ടു പേർ മാത്രമേ പാടുള്ളൂവെന്ന് നിർദേശത്തിൽ പറയുന്നു. 

വീടു കയറിയുള്ള പ്രചാരണത്തിന് സ്ഥാനാർത്ഥിയുൾപ്പെടെ അഞ്ച് പേർക്ക് മാത്രമേ അനുമതിയുള്ളൂ. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർ മുൻകൂട്ടി കണ്ടെത്തുന്ന സ്ഥലത്ത് മാത്രമേ രാഷ്ട്രീയ പാർട്ടികൾക്ക് യോഗങ്ങൾ നടത്താൻ പാടുള്ളൂവെന്നും സംസ്ഥാന തലം മുതൽ കോർഡിനേഷൻ സമിതികൾ രൂപീകരിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് സംസ്ഥാന സർക്കാർ പുറത്തിറക്കിയത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ മൂന്നു ഘട്ടമായി തിരിച്ചാണ് മാർഗ നിർദേശം. ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ഓൺലൈൻ വഴിയായിരിക്കണം. ഏതെങ്കിലും ഘട്ടത്തിൽ നേരിട്ട് പരിശീലനം നൽകേണ്ടതുണ്ടെങ്കിൽ വലിയ ഹാളിൽ സാമൂഹിക അകലം പാലിച്ച് നടത്തണം.


أحدث أقدم