മണർകാട് : ചട്ടങ്ങൾ കാറ്റിൽ പറത്തി മണർകാട്ഗ്രാമപഞ്ചായത്ത് ഓഫീസിനോട് ചേർന്ന് കിടക്കുന്ന വയലിൽ മാലിന്യം ഇട്ട് നിരപ്പാക്കി കൊണ്ട് ഇരിക്കുന്നു മണർകാട് ഗ്രാമപഞ്ചായത്തിലെയും സമീപ സ്ഥലങ്ങളിലെയും പ്ലാസ്റ്റിക്ക് ഉൾപ്പെടെ ഉള്ള ടൺ കണക്കിന് മാലിന്യങ്ങളാണ് ഇത്തരത്തിൽ പാടം നികത്താൻ ഉപയോഗിക്കുന്നത് പരിസ്ഥിതിക്ക് ഏറെ ദേഷം വരുത്തുന്ന പ്രവർത്തനമാണ് ഇതെന്ന് സമീപവാസികൾ ആരോപിക്കുന്നു
മണർകാട് കവലയിലുള്ള പുതിയ ബൈപ്പാസ് റോഡിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്കുള്ള റോഡിന് ഇരുവശവുമാണ് ഇപ്പോൾ ഇപ്രകാരം പൊക്കിക്കൊണ്ടിരിക്കുന്നത് . പാമ്പാടിയിൽ നിന്ന് K K റോഡ് വഴി കോട്ടയത്തിനും ,പാമ്പാടിയിൽ നിന്ന് പുതുപ്പള്ളി വഴിയിലേക്കും പോകുന്ന വാഹനങ്ങൾ ഒഴികെ മണർകാട് കവലയിൽ എത്തുന്ന മുഴുവൻ വാഹനങ്ങളും കടന്നു പോകുന്ന ബൈപ്പാസിൻ്റെ വശങ്ങളിലാണ് മണർകാട് പഞ്ചായത്തിൻ്റെ ഈ പ്രവർത്തനങ്ങൾ നടക്കുന്നത്. പക്ഷേ സമീപവാസികളും , കടക്കാർക്കും , ഇതിലേ സഞ്ചരിക്കുന്നവർക്കും പരാതി മാത്രം . സമീപത്തുള്ള ശുദ്ധ ജലത്തെ മലിന മാക്കുന്നു ,ഈച്ച കൊതുക് പുഴു കാക്ക പട്ടി എന്നിവയുടെ ശല്യം കൂടുന്നു ,രോഗവ്യാപനം കൂടുന്നു , മാലിന്യങ്ങൾ കൂടിക്കിടക്കുന്നത് കാഴ്ചയ്ക് അരോചകമാകുന്നു , എന്നിവയാണ് നാട്ടുകാരുടെ പരാതി. ആരെങ്കിലും അവരുടെ സ്വന്തം വയൽ മണ്ണിട്ടുയർത്തിയാൽ നടപടി എടുക്കുന്ന ഉദ്യോഗസ്ഥർ കണ്ണച്ച മട്ടാണ് പഞ്ചായത്തിന് മാലിന്യം സംസ്കരിക്കുന്നതിന് യാതൊരു സംവിധാനവും ഇല്ലന്നാണ് ജനങ്ങൾക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് ,കഴിഞ്ഞ ദിവസങ്ങളിൽ പാമ്പാടിക്കാരൻ ന്യൂസ് വാർത്തയെ തുടർന്ന് ഐരാറ്റു നടയിൽ ജനങ്ങൾ കൊണ്ടിട്ടിരുന്ന വേസ്റ്റുകൾ രണ്ട് പ്രാവിശ്യമായി ടിപ്പർ ലോറികളിൽ കയറ്റി കൊണ്ട് പോയത് എവിടെ നിക്ഷേപിച്ചെന്ന് അർക്കും അറിയില്ല . പഞ്ചായത്തിൻ്റെ അനാസ്ഥയ്ക് എതിരെ യുവജന സംഘടകളും ,വ്യാപാരി സംഘടനകളും നോക്കുകുത്തികൾ ആകുന്നുവെന്നും നാട്ടുകാർ ആക്ഷേപിച്ചു