യുഡിഎഫിൻ്റെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച നാളെ

 




തിരുവനന്തപുരം:  യുഡിഎഫിൻ്റെ രണ്ടാംഘട്ട സീറ്റ് വിഭജന ചര്‍ച്ച നാളെ നടക്കും.
കേരള കോണ്‍ഗ്രസിന്‍റെ സീറ്റുകളില്‍ ഏകദേശ ധാരണ അന്നുണ്ടായേക്കും. 
13 സീറ്റ് ചോദിച്ച ജോസഫ് വിഭാഗത്തിന് പത്തോ പതിനൊന്നോ സീറ്റ് നൽകിയേക്കും. കോട്ടയം ജില്ലയിലെ സീറ്റുകള്‍ തന്നെയാണ് ഇപ്പോഴും തര്‍ക്ക വിഷയം. കടുത്തുരുത്തിയും ചങ്ങനാശ്ശേരിയും നല്‍കാമെന്നാണ് കോണ്‍ഗ്രസിന്‍റെ നിലപാട്.

എന്നാല്‍ കോട്ടയത്ത് മൂന്ന് സീറ്റ് വേണമെന്ന പിടിവാശിയിലാണ് ജോസഫ്.


Previous Post Next Post