ന്യൂസ് ഡെസ്ക്
കൊല്ലം : പ്രൊഫഷണൽ കലാമേഖലയിൽ കഷ്ടത അനുഭവിക്കുന്ന കൊല്ലം ജില്ലയിലുള്ള 10 പേർക്ക് വീടുവയ്ക്കാൻ 3 സെൻ്റ് വസ്തു .കൊല്ലം ആലപ്പുഴ പത്തനംതിട്ട ജിIIല്ലകളിIലെ 100 കലാകാരൻമാർക്ക് മാസം 700 രൂപവച്ച് ഒരു വർഷത്തേയ്ക്ക് പെൻഷൻ ,200 കലാകാരൻമാർക്ക് ഒരു ജോഡി വസ്ത്രം , 60 വയസ്സ് കഴിഞ്ഞ 25 കലാകാരൻമാർക്ക് 5000 രൂപ വീതം ധനസഹായം, എന്നിവകൂടാതെ ലോക നാടക ദിനമായ 2021 മാർച്ച് 27 ന് തുടങ്ങി 5 ദിവസം നീണ്ട് നിൽക്കുന്ന പ്രൊഫഷണൽ നാടക മത്സരം സംഘടിപ്പിക്കുവാനും പത്തനാപുരം ഗാന്ധിഭവനിൽ വച്ച് ചേർന്ന യോഗത്തിൽ തീരുമാനിച്ചു തീരുമാനിച്ചു ഒന്നാം സമ്മാനം 45000 രൂപ.രണ്ടാം സമ്മാനം 35000 രൂപ.3 സമിതികൾക്ക് പ്രോത്സാഹന സമ്മാനം 25000 വീതം നൽകും
ശ്രീ. പുനലൂർ സോമരാജൻ്റെ നേതൃത്തത്തിൽ നിരവധി കർമ്മപദ്ധതികളിലൂടെ പ്രശസ്തമാണ് പത്തനാപുരം ഗാന്ധിഭവനും അതിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന കലാസാംസ്ക്കാരിക വേദിയും
തൊട്ടിലിൽ കിടക്കുന്ന കുട്ടികൾ മുതൽ കിടപ്പ് രോഗികൾ ഉൾപ്പെടെ 1200 പേർ ഉണ്ട് ഈ ഗാന്ധിഭവനിൽ . ഇൻഡ്യൻ പ്രസിഡൻ്റായിരുന്ന ശ്രീ.അബ്ദുൽ കലാം ഉൾപ്പെടെ ഇവിടെ സന്ദർശിക്കാത്തവർ ചുരുക്കമാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള അനാഥമന്ദിരമാണ് പത്തനാപുരം ഗാന്ധിഭവൻ .
ഗാന്ധി ഭവനിൽ കൂടിയ യോഗത്തിൽ ചെയർമാൻ ആയി ശ്രീ. KPAC ലീലാകൃഷ്ണൻ.വൈസ് ചെയർമാൻ പ്രദീപ് വൈശാലി.കൺവീനർ ശ്രീ.അനിൽ ആഴാ വീട്. കോ-ഓർഡിനേറ്റർ ശ്രീ.കോട്ടാത്തല ശ്രീകുമാർ.കൺട്രോളിംഗ് ഓഫീസർ മുൻ ജയിൽ DIG ശ്രീ. B.പ്രദീപ്. എന്നിവരെ തിരഞ്ഞെടുത്തു