ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പിജെ ജോസഫുമാണ് കാപ്പനെ യുഡിഎഫിലെത്തിക്കാനുള്ള നീക്കങ്ങള്‍ നടത്തിയത്. ഇക്കാര്യത്തില്‍ കാര്യമായ റോളില്ലാതിരുന്ന മുല്ലപ്പള്ളിയാകട്ടെ ഹൈക്കമാന്‍ഡിന്‍റെ അനുമതിയോടെയേ പുതിയ ഘടക കക്ഷിയെ ഉള്‍പ്പെടുത്താനാകൂ എന്ന നിലപാടിലാണ് . മുന്നണിയില്‍ വന്നാല്‍ പാലാ കൂടാതെ കാപ്പന്‍ കൂടുതല്‍ സീറ്റ് ചോദിക്കുമെന്നും ഇതൊഴിവാക്കാന്‍ കാപ്പനെ കോണ്‍ഗ്രസില്‍ എടുക്കുന്നതാണ് ഉചിതമെന്നുമാണ് മുല്ലപ്പള്ളി വാദിക്കുന്നത്. എന്നാല്‍ കാപ്പനെ മുന്നണിയില്‍ ഉള്‍പ്പെടുത്താന്‍ നേരത്തെ ധാരണയുണ്ടായിരുന്നുവെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല
അതേ സമയം പാര്‍ട്ടി രൂപീൂകരണവുമായി മാണി സി കാപ്പന്‍ മുന്നോട്ട് പോവുകയാണ്. 22 ന് പുതിയ പാര്‍ട്ടി സംബന്ധിച്ച പ്രഖ്യാപനം വന്നേക്കും.