ആലപ്പുഴയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ പാലക്കാട് നിന്ന് കണ്ടെത്തി



 

ആലപ്പുഴ :  മാന്നാറിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവതിയെ കണ്ടെത്തി. കൊരട്ടിക്കാട് സ്വദേശിനി ബിന്ദുവിനെയാണ് പാലക്കാട് നിന്ന് കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം ബിന്ദുവിനെ പാലക്കാട്-വടക്കാഞ്ചേരി റോഡിൽ ഇറക്കി വിടുകയായിരുന്നു.
പോലീസ് സംഘം ഇവരുമായി ആലപ്പുഴയിലേക്ക് തിരിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് യുവതി പോലീസിന് മൊഴി നൽകിയിട്ടുണ്ട്. 

ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് ബിന്ദുവിനെ അജ്ഞാതസംഘം തട്ടിക്കൊണ്ടു പോയത്. നാല് ദിവസം മുമ്പാണ് ബിന്ദു ഗൾഫിൽ നിന്നെത്തിയത്.

15 പേരടങ്ങുന്ന സംഘമാണ് കമ്പിവടിയും വടിവാളും അടക്കമുള്ള ആയുധങ്ങളുമായി വീട്ടിലെത്തിയതെന്നും വാതിൽ തകർത്ത് ബിന്ദുവിനെ തട്ടിക്കൊണ്ടു പോയതെന്നുമാണ് കുടുംബത്തിന്റെ പരാതി. യുവതിയെ തട്ടിക്കൊണ്ടുപോയത് സ്വർണക്കടത്ത് സംഘമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്

സ്വർണക്കടത്ത് സംഘവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല


Previous Post Next Post