രാത്രി ആസ്ഥാന മണ്ഡപത്തില്‍ എഴുന്നള്ളുന്ന ഏഴരപൊന്നാനയെ കണ്‍കുളിര്‍ക്കെ കാണാനും കാണിക്കയര്‍പ്പിക്കാനുമായി ആയിരക്കണക്കിന് ഭക്തര്‍ ക്ഷേത്രസന്നിധിയിലെത്തും. എന്നാല്‍ കൊവിഡ് മാനദണ്ഡം പാലിക്കുന്നതിനാല്‍ 5000 പേര്‍ക്ക് മാത്രമേ ഇത്തവണ ദര്ശനം അനുവദിച്ചിട്ടുള്ളു.
പ്രവേശനം പാസ് മൂലം നിയന്ത്രിച്ചിട്ടുണ്ട്. നാളെ രാത്രി 9 മുതലാണ് ഏഴരപൊന്നാന ദര്‍ശനം. ആസ്ഥാന മണ്ഡപത്തില്‍ ഇരുവശത്തും ഏഴരപൊന്നാനയെ അണിനിരത്തി ഏറ്റുമാനൂരപ്പന്റെ തിടമ്പു വച്ച തങ്കശോഭയിലാണ് വലിയ കാണിക്ക. ചെങ്ങന്നൂര്‍ പൊന്നുരുട്ടമഠത്തിലെ പണ്ടാരത്തിലിന്റെ പ്രതിനിധി ആദ്യ കാണിക്ക അര്‍പ്പിക്കും.