കരമന കൂടത്തില്‍ കേസ് ‍ നിർണായകമായ വഴിത്തിരിവിൽ






തിരുവനന്തപുരം: കരമന കൂടത്തില്‍ കേസ് ‍ നിർണായകമായ വഴിത്തിരിവിൽ. കുടുംബത്തിലെ ദുരൂഹ മരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് കൊലക്കുറ്റം ചുമത്തും. കുടുംബത്തില്‍ അവസാനം കൊല്ലപ്പെട്ട ജയ മാധവൻ്റെ മരണം സംബന്ധിച്ച് ചില നിർണായക കാര്യങ്ങൾ ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണം എന്ന വകുപ്പ് മാറ്റി കൊലക്കുറ്റം ചുമത്താന്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ അനുമതി തേടി അന്വേഷണ സംഘം.

2017 ഏപ്രില്‍ 2നാണ് ജയമാധവന്‍ നായരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. തറവാട്ടിലെ മുറിയില്‍ കട്ടിലില്‍ നിന്ന് വീണ നിലയിലായിരുന്നു ജയമാധവന്‍ കിടന്നിരുന്നതെന്നാണ് കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച ജയമാധവന്‍ നായര്‍ മരിച്ചുവെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ വീട്ടു ജോലിക്കാരി ലീലയും രവീന്ദ്രന്‍ നായരും ചേര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു.

കൂടത്തില്‍’ തറവാട്ടിലെ ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ ജ്യേഷ്ഠന്‍മാരായ നാരായണപിള്ളയുടെയും വേലുപിള്ളയുടെയും മക്കളായ ജയമാധവന്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് നിശ്ചിത ഇടവേളകളില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്.

നഗരത്തില്‍ കോടിക്കണക്കിനു രൂപ വിലമതിക്കുന്ന കെട്ടിടങ്ങളും വസ്തുക്കളുമാണ് കുടുംബത്തിനുള്ളത്. വേലുപ്പിള്ളയുടെ മകന്റെ ഭാര്യ പ്രസന്നകുമാരിയുടെയും നാട്ടുകാരനായ അനില്‍കുമാറിന്റെയും പരാതിയിലാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്


أحدث أقدم