അടിമാലിയിൽ ഇറങ്ങിയ യാത്രക്കാരി തിരിച്ചു കയറിയില്ല,ബസ് യാത്രക്കാരി വരുന്നത് വരെ കാത്തു നിന്നത് 20 മിനിറ്റോളം!!!


വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് വരുകയായിരുന്ന ജിസസ് ബസ് ആണ് യാത്രക്കാരുടെ കൈയ്യടി നേടിയത്.ഇന്നലെ വൈകുന്നേരം 3:25ന് വൈറ്റിലയിൽ നിന്നും തോപ്രാംകുടിക്ക് വരുകയായിരുന്ന അമ്മയും മകളും ആണ് അടിമാലിയിൽ ബസിൽ നിന്നും ഇറങ്ങിയിട്ട് തിരികെ കയറാതെ ഇരുന്നത്.അടിമാലിയിൽ 7 മണിക്ക് ബസ് വരും.
പിന്നീട് 30 മിനുറ്റ് ന് ശേഷം 7 30 ന് ആണ് ജീസസ് മുരിക്കാശ്ശേരി വഴി തോപ്രാംകുടിക്ക് പോകുന്നത്. എന്നാൽ 7 മണിക്ക് ഇവർ ബസിൽ നിന്നും പുറത്തു പോവുകയും ബസ് 7 30 ന് അടിമാലിയിൽ നിന്നും പുറപ്പെടുകയും ചെയ്തു.പുറകെ വന്ന പി.എൻ.എസ്‌ ബസിൽ ഇവർ കയറുകയും ജീവനക്കാരോട് കാര്യം പറയുകയും ചെയ്തു.ഇവർ പറഞ്ഞത് അനുസരിച്ചു പി.എൻ.എസ്‌ ബസ് ജീവനക്കാർ ജീസസ് ബസ് ജീവനകാരെ ഫോണിൽ ബന്ധപ്പെടുകയും 8 മണിക്ക് കമ്പിളികണ്ടത്ത് വന്ന ജീസസ് ബസ് ഇവർക്ക് വേണ്ടി 20 മിനിറ്റോളം അവിടെ കാത്തു നിൽക്കുകയും ചെയ്തു ബസിലെ മുഴുവൻ യാത്രക്കാരും ഇതിനു പിന്തുണ നൽകുകയും ചെയ്തു.ഒടുവിൽ പി.എൻ.എസ്‌ ബസ് അമ്മയെയും മകളെയും കൈമാറി.
പിന്നീട് ജീസസ് ബസ് 20 മിനുറ്റ് ന് ശേഷം യാത്ര തുടർന്നു.രാത്രി യാത്രയിൽ ഒരു ബസിന്റെ കരുതൽ ആണ് ഏറെ ശ്രദ്ധ ആകർഷിച്ചത്.

നല്ലവരായ യാത്രക്കാർക്കും ബസ് ജീവനക്കാർക്കും അഭിനന്ദനങ്ങൾ...!!!
Previous Post Next Post