കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം പിടിച്ചത്. 2.53 കോടി രൂപയുടെ സ്വർണമാണ് പിടിച്ചെടുത്തത്.
ഇവരിൽനിന്നും 24 ലക്ഷം രൂപയുടെ വിദേശ കറൻസിയും പിടിച്ചെടുത്തു. രണ്ട് ദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം സ്വർണം പിടികൂടിയത്. അടിവസ്ത്രത്തിലും വിഗിലും സോക്സിലും ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.