മീനടത്ത് 3 പുതിയ രോഗികൾ കോട്ടയം ജില്ലയില്‍ 164 പേര്‍ക്ക് കോവിഡ് പഞ്ചായത്ത് തിരിച്ചുള്ള കണക്ക് ഇങ്ങനെ



കോട്ടയം ജില്ലയില്‍  164 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 162 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.  സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി.  പുതിയതായി  3767 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. 

രോഗം ബാധിച്ചവരില്‍ 86 പുരുഷന്‍മാരും 70 സ്ത്രീകളും 8 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 36 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

358 പേര്‍ രോഗമുക്തരായി. 1679 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.  ഇതുവരെ ആകെ 82772 പേര്‍ കോവിഡ് ബാധിതരായി.  79900 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ  8244 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ


കോട്ടയം- 21

മരങ്ങാട്ടുപിള്ളി- 10

കല്ലറ- 8

വെള്ളാവൂര്‍, പാമ്പാടി, ചങ്ങനാശേരി- 6

വെച്ചൂര്‍-5

കടുത്തുരുത്തി, ചിറക്കടവ്, അയര്‍ക്കുന്നം, ഉഴവൂര്‍, വെള്ളൂര്‍, മുത്തോലി-4

മുളക്കുളം, വെളിയന്നൂര്‍, കങ്ങഴ, ഏറ്റുമാനൂര്‍, പാലാ, ഉദയനാപുരം, മീനടം, ആര്‍പ്പൂക്കര-3

കൂരോപ്പട, പുതുപ്പള്ളി, പാറത്തോട്, മാഞ്ഞൂര്‍, തലയാഴം, ഭരണങ്ങാനം, കുമരകം, വിജയപുരം, മണര്‍കാട്, അതിരമ്പുഴ, തലപ്പലം, കാഞ്ഞിരപ്പള്ളി, തലയോലപ്പറമ്പ്, പള്ളിക്കത്തോട്, വൈക്കം, കരൂര്‍, കുറവിലങ്ങാട്, പനച്ചിക്കാട്, മണിമല-2

കിടങ്ങൂര്‍, കടനാട്, കാണക്കാരി,തലനാട്, ടിവിപുരം, മേലുകാവ്, പൂഞ്ഞാര്‍, നീണ്ടൂര്‍, വാഴപ്പള്ളി, പായിപ്പാട്, എലിക്കുളം, തിരുവാര്‍പ്പ്, തീക്കോയി, തൃക്കൊടിത്താനം, പൂഞ്ഞാര്‍ തെക്കേക്കര, മുണ്ടക്കയം-1
Previous Post Next Post