ശബരിമലകേസിന്റെ ആരംഭം മുതൽ വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ ഒരേ നിലപാടാണ് നായർ സർവീസ് സൊസൈറ്റി ഇന്നോളം സ്വീകരിച്ചുവന്നിട്ടുള്ളത് , ഇനിയും അത് തുടരുകതന്നെ ചെയ്യും .
എന്നാൽ വിശ്വാസികൾക്ക് അനുകൂലമായ ഒരു നിലപാടും ഇന്ന് വരെ സംസ്ഥാനസർക്കാർ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ ദേവസ്വം മന്ത്രി കടകംപള്ളി കഴിഞ്ഞു പോയ സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുന്നു. കടകംപള്ളിയെ തിരുത്തി ക്കൊണ്ടും സംസ്ഥാനസർക്കാർ ഈ വിഷയത്തിൽ ആദ്യം സ്വീകരിച്ച നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാർട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു ; അതിനെ തുടർന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമർശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികൾക്ക് ഏതെങ്കിലും തരത്തിൽ ബുദ്ധിമുട്ട് ഉണ്ടാ ക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു . ഇതു കൂടാതെ , ദേവസ്വം മന്ത്രിയുടെയും മുഖ്യമന്ത്രിയുടെ യും നിലപാടുകളെ പിന്തുണച്ചുകൊണ്ടും , വിശ്വാസസംരക്ഷണത്തിനായി ആദ്യം മുതൽ നിലകൊള്ളുന്ന എൻ.എസ്.എസ്സിനെ കുറ്റപ്പെടുത്തിക്കൊണ്ടും സി.പി.ഐ. സംസ്ഥാന സെകട്ടറി കാനം രാജേന്ദ്രൻ സർക്കാരിനെ സഹായിക്കാനെത്തുന്നു . ഇതൊന്നും പോരാതെയാണ് 'കാനം പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ല ' എന്നു പറഞ്ഞ് മുഖ്യമന്ത്രി വീണ്ടും ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത് .
വിശ്വാസസംരക്ഷണത്തിന്റെ കാര്യത്തിൽ വ്യക്തവും സത്യസന്ധവുമായ ഒരു നിലപാട് ഉണ്ടായിരുന്നെങ്കിൽ ഈ നേതാക്കന്മാർക്കിടയിൽ ഇത്തരമൊരു ആശയ ക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല . ഇതുതന്നെയാണ് വിശ്വാസികൾക്ക് ഇവരോടുള്ള അവിശ്വാസത്തിനു കാരണം .
എൻ . എസ് . എ സ്സിനെതിരെ
യുള്ള കാനം രാജേന്ദ്രന്റെ പ്രസ്താവനയിൽ പ്രതിഷേധിക്കാനാണ് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലേക്ക് ഇന്നലെ നാമജപഘോഷയാത്ര നടത്തിയത് . അതിൽ പങ്കെടുത്തത് എൻ . എസ് എസ്സിന്റെ പ്രവർത്തകരാണ് , അതിൽ രാഷ്ട്രീയമില്ലന്നും സുകുമാരൻ നായർ പറഞ്ഞു