ഞങ്ങളുടെ ഉറപ്പാണ് പിജെ’; പിണറായിയുടെ ധര്‍മ്മടത്ത് പി ജയരാജന് പോസ്റ്റര്‍ ഉറവിടം അറിയാത്ത ‘പോരാളി’ വിവാദമാവുന്നു




കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടത്ത് പി ജയരാജന്റെ പേരില്‍ ഫ്‌ളക്‌സുകള്‍. ‘ഞങ്ങളുടെ ഉറപ്പാണ് പിജെ’ എന്ന കുറിപ്പോടെയാണ് ഫ്‌ളക്‌സ്. പോരാളികള്‍ എന്ന പേരിലാണ് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നത്.

പി ജയരാജന് സീറ്റ് നിഷേധിച്ചതിന് പിന്നാലെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ ഭാഗത്തുനിന്നും വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇവ കെട്ടടങ്ങിയതിന് പിന്നാലെയാണ് ജയരാജന് പിന്തുണ അറിയിച്ച് ഫ്‌ളക്‌സ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഫ്‌ളക്‌സ് ധര്‍മ്മടം മണ്ഡലത്തില്‍ത്തന്നെ ഉയര്‍ന്നത് സംശയങ്ങളുണ്ടാക്കുന്നുണ്ട്. നേരത്തെ പിജെ ആര്‍മി എന്ന ഫേസ്ബുക്ക് പേജില്‍ ജയരാജനെ അനുകൂലിച്ചും സിപിഐഎം തീരുമാനത്തെ എതിര്‍ത്തും പോസ്റ്റുകള്‍ ഉയര്‍ന്നതും ചര്‍ച്ചയായിരുന്നു. പിണറായി വിജയനെയും കോടിയേരി ബാലകൃഷ്ണനെയും പേരെടുത്ത് കുറ്റപ്പെടുത്തിയായിരുന്നു ഫേസ്ബുക്ക് കുറിപ്പുകള്‍. പേജ് ചര്‍ച്ചയായതോടെ, ഇതുമായി ബന്ധമില്ലെന്ന് വിശദീകരിച്ച് ജയരാജന്‍ തന്നെ രംഗത്തെത്തുകയും ഇപി ജയരാജന്‍ അടക്കമുള്ള സിപിഐഎം നേതാക്കള്‍ ഇത്തരം പോസ്റ്റുകളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
أحدث أقدم