ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കി



റിയാദ്:  ഹജ്ജിനെത്തുന്ന തീർഥാടകർക്ക് കൊവിഡ് വാക്സിനേഷൻ നിർബന്ധമാക്കി സൗദി. വിദേശങ്ങളിൽ നിന്നുള്ള  തീർഥാടകർ ലോകാരോഗ്യ സംഘടന അംഗീകരിച്ച രണ്ട് ഡോസ് വാക്സിൻ പൂർത്തിയാക്കിവേണം ഈ വർഷം എത്തേണ്ടതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

സൗദിയിൽ എത്തുന്നതിന് ഒരാഴ്ച മുമ്പെങ്കിലും രണ്ടാമത്തെ വാക്സിൻ സ്വീകരിച്ചിരിക്കണമെന്നും നിർദേശമുണ്ട്. വിദേശികൾ മാത്രമല്ല സ്വദേശികൾക്കും വാക്സിനേഷൻ നിർബന്ധമാണ്. സൗദിയിൽ നിന്ന് ഹജ്ജിനെത്തുന്നവർ ദുൽഹജ്ജ് ഒന്നിന് മുമ്പ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചിരിക്കണം.
Previous Post Next Post